കണ്ണൂരില്‍ വീണ്ടും എംപോക്‌സ്

യു എ ഇയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കണ്ണൂരില്‍ എം പോക്‌സ് സ്ഥിരീകരിച്ചു. തലശ്ശേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങളെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

author-image
Prana
New Update
mpox

 യു എ ഇയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കണ്ണൂരില്‍ എം പോക്‌സ് സ്ഥിരീകരിച്ചു. തലശ്ശേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങളെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വൈകുന്നേരമാണ് പരിശോധനാ ഫലം പുറത്തുവന്നത്. രോഗിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം അബൂദാബിയില്‍ നിന്ന് നാട്ടിലെത്തിയത്. ഒരാള്‍ കൂടി സമാന ലക്ഷണത്തോടെ നിരീക്ഷണത്തിലാണ്.അബുദാബിയില്‍ നിന്ന് കണ്ണൂരിലെത്തിയ മറ്റൊരു യുവാവിനും ഇന്നലെ എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. വയനാട് സ്വദേശിയായ 26 വയസ്സുകാരനെയാണ് എംപോക്‌സ് ലക്ഷണത്തോടെ ഇന്നലെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ആരോഗ്യനിലയും തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

mpox