/kalakaumudi/media/media_files/2026/02/22/mmmmmf-2026-02-22-08-25-15.jpg)
തിരുവനന്തപുരം: കലാകൗമുദി സ്ഥാപക പത്രാധിപര്‍ എംഎസ് മണി അനുസ്മരണവും അമ്പതാം വാര്‍ഷികവും ഇന്ന്. രാവിലെ പത്തിന് സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.
കലാകൗമുദി എഡിറ്റര്‍ സുകുമാരന്‍ മണി അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുംഭാഗാനന്ദ, മുന്‍ പി.എസ്.സി.അംഗവും മാധ്യമ പ്രവര്‍ത്തകയവുമായ ആര്‍ .പാര്‍വ്വതി ദേവി, പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍,സംവിധായകനും എഴുത്തുകാരനും നിരൂപകനുമായ വിജയ കൃഷ്ണന്‍, ഉണ്ണി ബാലകൃഷ്ണന്‍ (ഏഷ്യാനെറ്റ് ന്യൂസ്), എം.വി നികേഷ്‌കുമാര്‍ (മുതിര്‍ന്ന മാധ്യമപ്രവ്രര്‍ത്തകന്‍), ജി. സുരേഷ് കുമാര്‍ (ചലച്ചിത്രനിര്‍മ്മാതാവ്, നടന്‍, വൈസ് ചെയര്‍മാന്‍ ജനം ടിവി), ഭാഗ്യലക്ഷ്മി (ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്), കെ.വി മധു (എഡിറ്റര്‍, ന്യൂസ് അറ്റ് ഹൗസ്) എന്നിവര്‍ സംസാരിക്കും. കലാകൗമുദി ജനറല്‍ എഡിറ്റര്‍ രത്നകുമാര്‍ പല്ലിശ്ശേരി നന്ദിയും പറയും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
