എംഎസ്‍സി എൽസ 3 കപ്പൽ ദൗത്യം; ചുരുങ്ങിയത് ഒരു വർഷമെങ്കിലുമെടുക്കും; എണ്ണ നീക്കുന്നത് പുരോ​ഗമിക്കുന്നു

കടലിനടിയില്‍ നിന്ന് കപ്പല്‍ പൂര്‍ണമായും പുറത്തെടുത്ത് മാറ്റാന്‍ ഇനിയും ഒരു വര്‍ഷമെങ്കിലുമെടുക്കുമെന്ന് എംഎസ്‍സി കമ്പനി അറിയിച്ചു

author-image
Devina
New Update
elsa


കൊച്ചി: കൊച്ചിയുടെ പുറംകടലിൽ മുങ്ങിയ എം എസ് സി എൽസാ 3 കപ്പൽ ദൗത്യം ഏറെ വൈകും. കടലിനടിയിൽ നിന്ന് കപ്പൽ പൂർണമായും പുറത്തെടുത്ത് മാറ്റാൻ ഇനിയും ഒരു വർഷമെങ്കിലുമെടുക്കുമെന്ന് എംഎസ്‍സി കമ്പനി അറിയിച്ചു.

 കപ്പലിലെ എണ്ണ നീക്കം ചെയ്യൽ പുരോഗമിക്കുകയാണ്. കാലാവസ്ഥ പൂർണമായും അനുകൂലമാകാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളടക്കം കടുത്ത ആശങ്ക പ്രകടിപ്പിക്കുമ്പോഴും കൊച്ചി പുറംകടലിൽ മുങ്ങിയ എംഎസ് സി എൽസാ ത്രീ പുറത്തെടുക്കുന്ന ദൗത്യം അടുത്തെങ്ങും എവിടെയുമെത്തില്ലെന്ന് വ്യക്തമായി.

 മെയ് 25നാണ് കപ്പൽ മുങ്ങിയത്. തോട്ടപ്പള്ളി തീരത്തുനിന്ന് 27 നോട്ടിക്കൽ മൈൽ മാത്രം അകലെ കടലിടനടിയിലുള്ള എംഎസ് സി എൽസാ 3 പുറത്തടുക്കാൻ ചുരുങ്ങിയത് ഒരു വർഷമെങ്കിലും കാത്തിരിക്കണമെന്ന് കമ്പനി വ്യക്തമാക്കുന്നു.ലോകത്തെല്ലായിടത്തും സ്വീകരിക്കുന്ന നടപടികൾ തന്നെയാണ് ഇവിടെയും തുടരുന്നത്.

 മുങ്ങികിടക്കുന്ന കപ്പൽ പലരും ഉപേക്ഷിക്കാറാണ് പതിവ് പുറത്തേക്ക് എടുക്കൽ ഹിമാലയൻ ദൗത്യമാണ്. അതിനായി എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

 ആശങ്കയായി തുടരുന്ന കപ്പലിലെ ഇന്ധനം മാറ്റുന്ന ജോലികൾ തുടരുകയാണ്. ഉയർന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു തുള്ളിപോലും കടലിൽ പടരാതെ ഡീസലും മറൈൻ ഓയിലും പൂർണമായും മാറ്റുകയാണ്.

 ഇതിനുശേഷം മാത്രമെ കപ്പൽ എങ്ങനെ പുറത്തെടുക്കണമെന്നതിൽ തീരുമാനമെടുക്കുകയുള്ളൂ.

ട്രോളിങ്ങിനുശേഷം മത്സ്യബന്ധനം സജീവമായെങ്കിലും വലകൾ പൊട്ടിപ്പോകുന്നതടക്കം കപ്പൽ അപകടം കാരണാമാണെന്ന പരാതി ഉയർത്തിയിട്ടുണ്ട്.

 നിരവധി മത്സ്യത്തൊഴിലാളികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പൽ കമ്പനിക്കെതിരെ നിയമവ്യവഹാരവും തുടരുന്നു.

 ഇതിനിടെയാണ് കപ്പൽ പുറത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി ഉഴപ്പുന്നത്. ഹൈക്കോടതിയും ഡിജി ഷിപ്പിങ്ങും എംഎസിക്കെതിരെ കർശന നിലപാടെടുക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.