/kalakaumudi/media/media_files/2025/09/25/elssa-2025-09-25-15-47-57.jpg)
കൊച്ചി :എം എസ് സി എൽസ -3 കപ്പൽ മുങ്ങി ഉണ്ടായ പരിസ്ഥിതി നാശത്തിന് 1200 .62 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതിയുടെ പുതിയ ഉത്തരവ് .സംസ്ഥാന സർക്കാർ ഫയൽ ചെയ്ത അഡ്മിറലിട്ടി സ്യൂട്ടിലാണ് ജസ്റ്റിസ് എം എ അബ്ദുൽ ഹക്കിമിന്റെ ഉത്തരവ്
.മുങ്ങിയ കപ്പലിൽനിന്നു എണ്ണ ചോരുകയും കണ്ടെയ്നറുകളിലെ രാസ വസ്തുക്കൾ അടക്കം സമുദ്രത്തിൽ കലരുകയും ചെയ്തതുമൂലം പരിസ്ഥിതി സാമ്പത്തിക മേഖലകളിൽ ഉണ്ടായ നഷ്ടം കണക്കിലെടുത്താണ് ഉത്തരവ് .
സർക്കാർ ആവശ്യപ്പെടുന്ന തുക യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്ന വാദമാണ് കപ്പൽ കമ്പനി ഉന്നയിച്ചത് .മെയ് 24 നാണ് കൊച്ചി തീരത്തിന് സമീപം ലൈബീരിയൻ ചരക്കുകപ്പലായ എം എസ് സി എൽസ 3 കപ്പൽ മുങ്ങി അപകടമുണ്ടാകുന്നത് .വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പൽ കൊച്ചി തീരത്തുനിന്ന് 38 മൈൽ തെക്കു പടിഞ്ഞാറു വെച്ചാണ് അപകടത്തിൽപെട്ടത് .
ചെരിവ് നിവർത്താനുള്ള ശ്രമം നടത്തിയെങ്കിലും പൂർണമായും മുങ്ങുകയായിരുന്നു .കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകളും വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും സമുദ്ര പരിസ്ഥിതിയിൽ പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
