കോഴിക്കോട് : എം.ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല.തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് എംടി ഇപ്പോഴും.ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് പത്ത് ദിവസത്തോളമായി.നാലാം ദിവസം അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ ആരോഗ്യനില കൂടുതൽ വഷളായി. അന്നത്തെ അവസ്ഥയിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇപ്പോഴത്തെ അവസ്ഥയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് പറയാം. എന്നാൽ, അദ്ദേഹത്തിൻ്റെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാരും മെഡിക്കൽ ബുള്ളറ്റിനും അറിയിച്ചു.
നിലവിൽ യന്ത്രസഹായമില്ലാതെ അദ്ദേഹത്തിന് ശ്വസിക്കാൻ കഴിയുന്നുണ്ട്. നേരത്തെ, യന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു ,രക്തസമ്മർദ്ദവും പൾസും സാധാരണ നിലയിലാക്കിയിരുന്നത്, എല്ലാ വിദഗ്ധരും അടങ്ങുന്ന മെഡിക്കൽ സംഘം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
