സമ്പാദ്യ കുടുക്കയിലെ തുക ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി ഒന്നാം ക്ലാസുകാരന്‍

കാക്കനാട് ചിറ്റേത്തുകര ചീരകുഴി നവാസിന്റെയും,ജെസ്നയുടേയും  മകൻ ഒന്നാം ക്ലാസുകാരനായ  മുഹമ്മദ് സയാനാണ്  സൈക്കിൾ വാങ്ങാൻ സ്വരുകൂട്ടിയ  തന്റെ സമ്പാദ്യ കുടുക്ക ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായത്.

author-image
Shyam Kopparambil
New Update
asdasd

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി  കൊണ്ടുവന്ന തൻെറ സമ്പാദ്യ  കുടുക്ക മുഹമ്മദ് സായാൻ ഇൻഫോപാർക്ക് സി.ഐ സജീവ് കുമാറിന് കൈമാറുന്നു.

Listen to this article
0.75x1x1.5x
00:00/ 00:00




തൃക്കാക്കര :  വയനാട് ദുരിത ബാധിതർക്ക്  വീട്  പുനർ നിർമ്മാണ ഫണ്ടിലേക്ക്  തന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും സംഭാവന നൽകി ഒന്നാം ക്ലാസുകാരൻ മാതൃകയായി.കാക്കനാട് ചിറ്റേത്തുകര ചീരകുഴി നവാസിന്റെയും,ജെസ്നയുടേയും  മകൻ ഒന്നാം ക്ലാസുകാരനായ  മുഹമ്മദ് സയാനാണ്  സൈക്കിൾ വാങ്ങാൻ സ്വരുകൂട്ടിയ  തന്റെ സമ്പാദ്യ കുടുക്ക ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായത്. സഹോദരി ആമില ഫർഹക്കൊപ്പം  ഇൻഫോ പാർക്ക് സ്റ്റേഷനിലെത്തി തന്റെ സമ്പാദ്യ കുടുക്ക ഇൻഫോപാർക്ക് സി.ഐ സജീവ് കുമാറിന് നൽകിയത്.കുടുക്ക പൊട്ടിച്ചപ്പോൾ 2270 രൂപയാണ് കിട്ടിയത്. നാടിനും മാതാപിതാക്കൾക്കും അഭിമാനമാണ് സയാനെന്ന് ഇൻഫോ പാർക്ക് പോലീസ് എസ് എച്ച് ഒ സജീവ് കുമാർ പറഞ്ഞു.


Vayanad cm pinarayivijayan chief ministers relief fund