ഇന്ന് മുഹറം; അവധി മാറ്റുമെന്നു പ്രചാരണം വ്യാജം

ഇതിനിടെ, ജൂലൈ 17 മുഹറം ദിനത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊതുമേഖല-സ്വകാര്യബാങ്കുകൾക്ക് അവധിയായിരിക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

author-image
Anagha Rajeev
New Update
muharram
Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്തു മുഹറം പൊതുഅവധിയിൽ മാറ്റമില്ലെന്ന് സർക്കാർ. ഇന്നു തന്നെയാണ് പൊതു അവധിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
സംസ്ഥാനത്ത് മാസപ്പിറവി കണ്ടത് പ്രകാരം മുഹറം പത്ത് ബുധനാഴ്ചയാണ്. ഇതോടെ അവധി മാറ്റുമെന്ന പ്രചാരണമുണ്ടായിരുന്നു. . എന്നാൽ നിലവിൽ അവധിമാറ്റേണ്ട സാഹചര്യമില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ, ജൂലൈ 17 മുഹറം ദിനത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൊതുമേഖല-സ്വകാര്യബാങ്കുകൾക്ക് അവധിയായിരിക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ആന്ധ്രാപ്രദേശ്, മിസോറാം, രാജസ്ഥാൻ, തമിഴ്‌നാട്, ഗുജറാത്ത്, കർണാടക, തെലങ്കാന, ആൻഡമാൻ നിക്കോബാർ ദ്വീപൂകൾ, ബിഹാർ, ഛത്തീസ്ഗഢ്, ഡൽഹി, ത്രിപുര, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, ലക്ഷദ്വീപ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾ മുഹറം ദിനത്തിൽ അടഞ്ഞുകിടക്കും.

 

Muharam