/kalakaumudi/media/media_files/2025/11/09/mukesh-ambani-in-guruvayur-2025-11-09-13-50-00.jpg)
തൃശ്ശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ റിലയൻസ് മേധാവി മുകേഷ് അംബാനി ദർശനം നടത്തി ..
ഇന്ന് രാവിലെ ഗുരുവായൂരിൽ എത്തിയ മുകേഷ് അംബാനി ദേവസ്വം ആശുപത്രി നിർമ്മാണത്തിന് ആദ്യ സഹായമായി 15 കോടി രൂപ കൈമാറുകയും ചെയ്തു .
ഗുജറാത്തിൽ റിലയൻസ് ഉടമസ്ഥതയിലുള്ള വൻതാരയുടെ പ്രവർത്തന മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്നും ഉറപ്പ് നൽകി.
എട്ടു മണിയോടെ ഗുരുവായൂരിൽ നിന്ന് മടങ്ങിപ്പോയി. രാവിലെ ഏഴരയോടെ ഹെലികോപ്റ്ററിൽ ഗുരുവായൂരിലെത്തിയ അംബാനിയെ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ, അഡ്മിനിസ്‌ട്രേറ്റർ സി മനോജ്, അഡ്മിനിസ്‌ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഗുരുവായൂരപ്പനെ കണ്ട് തൊഴുത് പ്രാർത്ഥിച്ച മുകേഷ് അംബാനി സോപാനപടിയിൽ കാണിക്കയർപ്പിച്ചു.
മേൽശാന്തിയിൽ നിന്ന് അദ്ദേഹം പ്രസാദവും ഏറ്റുവാങ്ങി. തുടർന്ന് ഉപദേവന്മാരെയും തൊഴുത് പ്രാർത്ഥിച്ചു കൊടിമര ചുവട്ടിലെത്തിയ അദ്ദേഹത്തിന് കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ ഡോ.വി കെ വിജയൻ നൽകി.
ദേവസ്വത്തിന്റെ ഉപഹാരമായി ചുവർചിത്രവും സമ്മാനിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
