മുകേഷ് രാജിവയ്‌ക്കേണ്ടതില്ല, സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യും:  വനിതാ കമ്മീഷൻ അധ്യക്ഷ

മുകേഷ് നിലവിൽ രാജിവയ്‌ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കേസിൽ പ്രതി ചേർക്കപ്പെട്ടതുകൊണ്ട് എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയുടെ നിലപാട്

author-image
Anagha Rajeev
New Update
sathidevi
Listen to this article
0.75x1x1.5x
00:00/ 00:00

ലൈംഗിക പീഡന ആരോപണം നേരിടുന്ന കൊല്ലം എംഎൽഎയും നടനുമായ മുകേഷിന് പിന്തുണയുമായി വനിതാ കമ്മീഷൻ. മുകേഷ് നിലവിൽ രാജിവയ്‌ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കേസിൽ പ്രതി ചേർക്കപ്പെട്ടതുകൊണ്ട് എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയുടെ നിലപാട്.

എന്നാൽ ബലാത്സംഗ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവിൽ കഴിയുന്ന സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ ജാഗ്രതയോടെയുള്ള നീക്കങ്ങൾ നടക്കുന്നതായും വനിത കമ്മീഷൻ അധ്യക്ഷ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ദേശീയ വനിതാ കമ്മീഷൻ സന്ദർശനം നടത്തുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും സതീദേവി അറിയിച്ചു.

ടെലിഫോണിലൂടെയാണ് ദേശീയ വനിതാ കമ്മീഷൻ ബന്ധപ്പെട്ടതെന്നും എന്നാൽ സന്ദർശനത്തിന്റെ ലക്ഷ്യത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും സതീദേവി കൂട്ടിച്ചേർത്തു. ഇന്ന് വൈകുന്നേരത്തോടെ ദേശീയ വനിതാ കമ്മീഷൻ എത്തിച്ചേരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഹേമ കമ്മിറ്റിയാണോ സന്ദർശന വിഷയം എന്നറിയില്ലെന്നും സതീദേവി പറഞ്ഞു.

Women Commission siddique mukesh