മുകേഷിനെ അറസ്റ്റ് ചെയ്യുന്നത് സെപ്റ്റംബര്‍ മൂന്ന് വരെ തടഞ്ഞു

മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചാണ് ജില്ലാ സെഷന്‍സ് കോടതിയുടെ ഇടപെടല്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി അറിയിച്ചു.

author-image
Prana
New Update
mukesh
Listen to this article
0.75x 1x 1.5x
00:00 / 00:00

ലൈംഗിക പീഡന പരാതിയില്‍ നടന്‍ എം മുകേഷ് എം എല്‍ എയെ അറസ്റ്റ് ചെയ്യുന്നത് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു. കോടതി നടപടി മുകേഷിന് ആശ്വാസമായി.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ചാണ് ജില്ലാ സെഷന്‍സ് കോടതിയുടെ ഇടപെടല്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി അറിയിച്ചു. മുകേഷിനെതിരെ ബലാത്സംഗം, അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കേസ്. അറസ്റ്റ് ഉണ്ടായാല്‍ എം എല്‍ എ സ്ഥാനം രാജിവയ്‌ക്കേണ്ടിവരുമെന്ന ആശങ്കയാണ് താല്‍ക്കാലികമായി നീങ്ങിയത്.

നിയമ നടപടികള്‍ നിരീക്ഷിച്ചിട്ടു മതി മുകേഷ് എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്നത് എന്നാണ് സി പി എം നിലപാട്. സിനിമാ നയരൂപീകരണ സമിതി പുനസംഘടിപ്പിക്കാനും ആ സമയത്ത് മുകേഷിനെ സമിതിയില്‍ നിന്ന് ഒഴിവാക്കാനും ആണ് സി പി എം ധാരണ.

 

Rape Case mukesh hema committee report