മുകേഷിന്റെ രാജി; തീരുമാനം നാളത്തെ സിപിഎം സംസ്ഥാന സമിതിയില്‍

നാളെ ചേരുന്ന സിപിഎം സംസ്ഥാന സമിതി വിഷയം ചര്‍ച്ച ചെയ്യും. മുകേഷിനേയും കൊല്ലത്ത് നിന്നുള്ള നേതാക്കളേയും കേട്ട ശേഷമായിരിക്കും സംസ്ഥാന സമിതി അന്തിമ തീരുമാനം എടുക്കുക

author-image
Prana
New Update
mukesh against allegation
Listen to this article
0.75x 1x 1.5x
00:00 / 00:00

പീഡനക്കേസില്‍ ഉള്‍പ്പെട്ട മുകേഷ് എംഎല്‍എയുടെ രാജിക്കാര്യത്തില്‍ തീരുമാനം നാളെ ഉണ്ടായേക്കും. നാളെ ചേരുന്ന സിപിഎം സംസ്ഥാന സമിതി വിഷയം ചര്‍ച്ച ചെയ്യും. മുകേഷിനേയും കൊല്ലത്ത് നിന്നുള്ള നേതാക്കളേയും കേട്ട ശേഷമായിരിക്കും സംസ്ഥാന സമിതി അന്തിമ തീരുമാനം എടുക്കുക.

അതേസമയം ഇന്ന് നടന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ മുകേഷിനെതിരെയായ കേസ് ചര്‍ച്ചയായില്ല. തനിക്ക് നേരിട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുകേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോപണം ഉന്നയിച്ച നടിയുടെ വാട്‌സ്ആപ്പ് ചാറ്റ് സഹിതം മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കേസില്‍ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച എറണാകുളം ജില്ലാ സെഷന്‍സ് കോടതി അറസ്റ്റ് സെപ്റ്റംബര്‍ മൂന്ന് വരെ തടഞ്ഞിരുന്നു.

മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. മുകേഷ് രാജിവെക്കും വരെ സമരം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

 

resignation mukesh cpm