മുക്കത്തെ പീഡനശ്രമം; തെളിവുകള്‍ പുറത്തുവിട്ട് യുവതിയുടെ കുടുംബം

ജീവനക്കാരിയായ യുവതിക്ക് പ്രതിയില്‍ നിന്ന് ആദ്യമായി മോശം അനുഭവം ഉണ്ടായതിന്റെ ഡിജിറ്റല്‍ തെളിവുകളാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്. ഈ വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് കുടുംബം പങ്കുവെച്ചത്.

author-image
Prana
New Update
delhi police

കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസിനെതിരേ കൂടുതല്‍ ഡിജിറ്റല്‍  തെളിവുകള്‍ പുറത്തുവിട്ട് യുവതിയുടെ കുടുംബം. ജീവനക്കാരിയായ യുവതിക്ക് പ്രതിയില്‍ നിന്ന് ആദ്യമായി മോശം അനുഭവം ഉണ്ടായതിന്റെ ഡിജിറ്റല്‍ തെളിവുകളാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്. ഈ വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് കുടുംബം പങ്കുവെച്ചത്. വാട്സ് ആപ്പിലുടെയാണ് ദേവദാസ് യുവതിയോട് ആദ്യം മോശമായി പെരുമാറിയത്. ഇതോടെ ഹോട്ടലിലെ ജോലി അവസാനിപ്പിക്കാന്‍ യുവതി തീരുമാനിച്ചിരുന്നു. എന്നാല്‍, ഇനി ഇങ്ങനെ പെരുമാറില്ലെന്ന് പറഞ്ഞതോടെ യുവതി ജോലിയില്‍ തുടരുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമാക്കുന്നതാണ് കുടുംബം പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ടുകള്‍. ഇതിനും പിന്നാലെയാണ് പ്രതി യുവതി താമസിക്കുന്ന സ്ഥലത്തെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും കുടുംബം പറഞ്ഞു.

rape