ജില്ലയിലെ ആദ്യ സമ്പൂർണ ഹരിത പ്രഖ്യാപനങ്ങൾ നടത്തി മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌

2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന വിപുലമായ മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ നാലാം ഘട്ടം കേരളമാകെ നടന്നു കൊണ്ടിരിക്കുകയാണ്.

author-image
Shyam Kopparambil
New Update
sd

 

കൊച്ചി : മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി  ജില്ലയിൽ ആദ്യ സമ്പൂർണ ബ്ലോക്ക് തല  ഹരിത പ്രഖ്യാപനം  ജില്ലാ  കളക്ടർ എൻ എസ് കെ ഉമേഷ്  നിർവഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി മാധവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.   
ആമ്പല്ലൂർ, മണിട്, എടക്കാട്ടു വയൽ, ചോറ്റാനിക്കര, മുളന്തുരുത്തി, ഉദയംപേരൂർ എന്നീ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന മുളന്തുരുത്തി ബ്ലോക്കിലെ   ആകെ 138 സർക്കാർ -പൊതുമേഖലാ -അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, 70 വിദ്യാലയങ്ങൾ, 7 കലാലയങ്ങൾ, 152 അങ്കണവാടികൾ,1079 അയൽക്കൂട്ടങ്ങൾ എന്നിവയുടെ ഹരിത പ്രഖ്യാപനമാണ് നടത്തിയത്.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലേയും വിദ്യാലയങ്ങൾ, അങ്കണവാടികൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, അയൽക്കൂട്ടങ്ങൾ എന്നിവ നേരിൽ പരിശോധിച്ച്, ഗ്രേഡ് നടത്തുകയും പോരായ്‌മകൾ പരിഹരിച്ച് അവരെ നിശ്ചിത നിലവാരത്തിലേക്ക് ഉയർത്തി ഹരിത സർട്ടിഫിക്കറ്റിന് അർഹരാക്കിക്കൊണ്ടാണ് ബ്ലോക്ക് തല ഹരിത പ്രഖ്യാപനത്തിലേക്ക് എത്തിച്ചേർന്നത്.2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന വിപുലമായ മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ നാലാം ഘട്ടം കേരളമാകെ നടന്നു കൊണ്ടിരിക്കുകയാണ്.2025 മാർച്ച് 30ന് സമ്പൂർണ്ണ ശുചിത്വ കേരളമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
മുളന്തുരുത്തി ,ഉദയംപേരൂർ ,ആമ്പലൂർ ,മണീട് ,എടക്കാട്ടുവയൽ ,ചോറ്റാനിക്കര ഗ്രാമപഞ്ചായത് പ്രസിഡൻ്റുമാരായ  മറിയാമ്മ ബെന്നി,സജിത മുരളി ,ബിജു എം തോമസ്, പോൾ വർഗീസ് ,കെ ആർ ജയകുമാർ, എം ആർ രാജേഷ്,  , ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എസ് രഞ്ജിനി, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യ ജോസി,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ബിന്ദു സജീവ്, ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസർ ഷാജു പോൾ , മുളന്തുരുത്തി ഗ്രാമപഞ്ചായത് സെക്രട്ടറി എൻ എം ഷാജിമോൻ, കില റിസോർസ് പേഴ്സൺ കെ എ മുകുന്ദൻ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ കെ ടി  രത്നഭായ് എന്നിവർ സംസാരിച്ചു. 
യോഗത്തിൽ പ്രവത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഗ്രാമപഞ്ചായത്ത്  ഭരണസമിതി, സി ഡി എസ് ഭരണസമിതി, ഹരിതകർമ്മസേന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി.സെക്രട്ടറി, വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരെ ജില്ലാ ഭരണകൂടവും ഹരിതകേരളം മിഷനും ചേർന്ന് ആദരിച്ചു .കൂടാതെ ബ്ലോക്കിലെ വിവിധ മാതൃക സ്ഥാപങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

kochi