/kalakaumudi/media/media_files/2025/10/13/mulla-2025-10-13-13-15-58.jpg)
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തില്‍ ഭീഷണി സന്ദേശമെത്തിയത്. തൃശൂര്‍ കളക്ടറേറ്റിലേക്കാണ് ഇ-മെയില്‍ ഭീഷണിയെത്തിയത്.
സംഭവത്തെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. വ്യാജ സന്ദേശമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.
സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. വിഷയത്തില്‍ മറുപടി തേടിക്കൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
