മുല്ലപ്പെരിയാറില്‍ പുതിയ ഡാം: യോഗം മാറ്റി വച്ചു

പെരിയാര്‍ വൈഗ ഇറിഗേഷന്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മുല്ലപ്പരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കേരളം തീരുമാനിച്ചിരുന്നു.

author-image
Rajesh T L
New Update
dam

mullaperiyar meeting extended

Listen to this article
0.75x1x1.5x
00:00/ 00:00

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതിന്റെ പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട കേന്ദ്ര യോഗം മാറ്റിവച്ചു. ഇന്ന് ഡല്‍ഹിയില്‍ നടക്കാനിരുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണ് മാറ്റിയത്. യോഗം മാറ്റിയതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. പഠനത്തിന് കേരളത്തിനെ അനുവദിക്കരുതെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു.അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കര്‍ഷക സംഘടനകള്‍ എത്തി. കേരള തമിഴ്നാട് അതിര്‍ത്തിയിലെ കുമളിക്ക് സമീപം ലോവര്‍ ക്യാമ്പില്‍ കര്‍ഷകര്‍ മാര്‍ച്ച് നടത്തി. പെരിയാര്‍ വൈഗ ഇറിഗേഷന്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മുല്ലപ്പരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കേരളം തീരുമാനിച്ചിരുന്നു.

mullaperiyar