മുനമ്പത്ത് നോട്ടീസ് അയച്ചത് 12 ബിസിനസുകാര്‍ക്ക് മാത്രമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എംകെ സക്കീര്‍. 12 പേര്‍ക്ക് നോട്ടീസ് നല്‍കിയത് ആയിരം എന്ന് പ്രചരിപ്പിക്കുന്നത് ഗൂഢാലോചനയാണെന്നും ചെയര്‍മാന്‍ പറഞ്ഞു. കുടിയിറക്കല്‍ നോട്ടീസ് ആര്‍ക്കും നല്‍കിയിട്ടില്ല. കുടിയിറക്കുമെന്ന ചിത്രീകരണം ഉണ്ടായത് എങ്ങനെയന്നറിയില്ല. രണ്ടു വര്‍ഷം മുമ്പ് ആണ് നോട്ടീസ് അയച്ചതെന്ന് ചൂണ്ടിക്കാണിച്ച എം കെ സക്കീര്‍ വഖഫ് ബോര്‍ഡ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്യാന്‍ പോകുന്നില്ലെന്നും വ്യക്തമാക്കി.
ജുഡീഷ്യല്‍ കമ്മീഷനെ വെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എംകെ സക്കീര്‍ സ്വാഗതം ചെയ്തു. കാര്യങ്ങള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനിക്കട്ടെയെന്നും ജുഡീഷ്യല്‍ കമ്മീഷനുമായി സഹകരിക്കുമെന്നും സക്കീര്‍ വ്യക്തമാക്കി. വളരെ സത്യസന്ധമായാണ് ഗവണ്‍മെന്റ് മുന്നോട്ടുപോകുന്നത്. അതിലേറെ സത്യസന്ധമായാണ് ബോര്‍ഡും പ്രവര്‍ത്തിക്കുന്നത്. അനാവശ്യമായ പ്രചരണങ്ങള്‍ നടത്തി വെറുതെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും സക്കീര്‍ പറഞ്ഞു. ഏതെങ്കിലും വസ്തുക്കള്‍ ചൂണ്ടിക്കാട്ടിയാല്‍ വഖഫ് ആകില്ലെന്നും അതിന് രേഖകള്‍ വേണമെന്നും സക്കീര്‍ പ്രതികരിച്ചു.
മുനമ്പം: നോട്ടീസയച്ചത് 12 ബിസിനസുകാര്‍ക്ക് മാത്രം-വഖഫ് ചെയര്‍മാന്‍
12 പേര്‍ക്ക് നോട്ടീസ് നല്‍കിയത് ആയിരം എന്ന് പ്രചരിപ്പിക്കുന്നത് ഗൂഢാലോചനയാണെന്നും ചെയര്‍മാന്‍ പറഞ്ഞു. കുടിയിറക്കല്‍ നോട്ടീസ് ആര്‍ക്കും നല്‍കിയിട്ടില്ല.
New Update