മുനമ്പം വഖ്ഫ് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് 1902ലെ രേഖകള്‍ ഹാജരാക്കണമെന്ന് വഖ്ഫ് ട്രൈബ്യൂണല്‍. ഭൂമി എങ്ങനെ സിദ്ദിഖ് സേട്ടിനു ലഭിച്ചെന്നും ട്രൈബ്യൂണല്‍ ആരാഞ്ഞു. സിദ്ദീഖ് സേട്ടിന് പാട്ടത്തിനു നല്‍കിയ ഭൂമിയാണെങ്കില്‍ അത് വഖ്ഫ് ഭൂമിയാകില്ലെന്നാണ് ട്രൈബ്യൂണലിന്റെ വാദം.
കേസ് ജനുവരി 25ന് പരിഗണിക്കാന്‍ മാറ്റി. ഭൂമി പാട്ടത്തിന് നല്‍കിയതിണോ എന്നും എങ്കില്‍ അത് വഖ്ഫ് ഭൂമി ആകുമോയെന്നും ട്രൈബ്യൂണല്‍ ചോദിച്ചു. ദാനം നല്‍കിയത് ആകാം എന്നാണ് എതിര്‍ഭാഗത്തിന്റെ വാദം. എന്നാല്‍ തെളിവ് ഉണ്ടോയെന്നു കോടതി ചോദിച്ചു.
രാജാവ് ഭൂമി പാട്ടത്തിന് നല്‍കിയതാവില്ലേ എന്നും സിദ്ദീഖ് സേട്ടിന് ഭൂമി ആര് നല്‍കിയെന്നും കോടതി ചോദിച്ചു. സമൂഹത്തെയും കോടതിയെയും വേര്‍തിരിക്കാന്‍ ആകില്ല. വിവാദമുള്ള വിഷയമാണെന്നും കോടതി പറഞ്ഞു.
മുനമ്പം: 1902ലെ രേഖകള്‍ ഹാജരാക്കണമെന്ന് ട്രൈബ്യൂണല്‍
ഭൂമി എങ്ങനെ സിദ്ദിഖ് സേട്ടിനു ലഭിച്ചെന്നും ട്രൈബ്യൂണല്‍ ആരാഞ്ഞു. സിദ്ദീഖ് സേട്ടിന് പാട്ടത്തിനു നല്‍കിയ ഭൂമിയാണെങ്കില്‍ അത് വഖ്ഫ് ഭൂമിയാകില്ലെന്നാണ് ട്രൈബ്യൂണലിന്റെ വാദം
New Update