മുണ്ടക്കൈ : കേന്ദ്രം രാഷ്ട്രീയം കളിക്കുന്നെന്ന് ടിപി രാമകൃഷ്ണന്‍

ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനമല്ലാതെ ഒരു സഹായവും ഇതുവരെ നല്‍കിയിട്ടില്ലെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

author-image
Prana
New Update
tp ramakrishnan

വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വന്‍ പ്രതിഷേധാര്‍ഹമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനമല്ലാതെ ഒരു സഹായവും ഇതുവരെ നല്‍കിയിട്ടില്ലെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം ജയരാജന്റെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജയരാജന്റെ നിലപാടിനൊപ്പമാണ് പാര്‍ട്ടിയും മുന്നണിയും എന്നും ടിപി പറഞ്ഞു. ഇപി ജയരാജന്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിക്കാന്‍ ആരേയും ഏല്‍പ്പിച്ചിട്ടുമില്ല. വിവാദമായ കാര്യങ്ങള്‍ അദ്ദേഹം തന്നെ തള്ളിയതാണെന്നും ടിപി പറഞ്ഞു.
പാലക്കാട് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കിയതാണ്.സരിന് മികച്ച പിന്തുണ പൊതു സമൂഹത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

TP Ramakrishnan mundakkai landslides central government