മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ സത്യവാങ്മൂലം നല്‍കണം

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ വാടകബന്ധു വീടുകളില്‍ കഴിയുന്ന ദുരന്തബാധിതര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സര്‍ക്കാര്‍. വാടകയിനത്തില്‍ സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ തുക ലഭിക്കാനാണ് സത്യവാങ്മൂലം.

author-image
Prana
New Update
wayanad disaster land

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ വാടകബന്ധു വീടുകളില്‍ കഴിയുന്ന ദുരന്തബാധിതര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സര്‍ക്കാര്‍. വാടകയിനത്തില്‍ സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ തുക ലഭിക്കാനാണ് സത്യവാങ്മൂലം. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെതാണ് അറിയിപ്പ്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലുള്ളവരാണ് സത്യവാങ്മൂലം നല്‍കേണ്ടത്.

Wayanad landslide kerala government