മൂന്നാർ വീണ്ടും കഠിനമായ അതിശൈത്യത്തിൽ

ല്ലതണ്ണി, നടയാർ, തെന്മല, കന്നിമല, അരുവിക്കാട് എന്നിവിടങ്ങളിലാണ് പൂജ്യം ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. പുലർച്ചയോടെ തണുപ്പ് പൂജ്യം ഡിഗ്രിയിൽ എത്തിയതോടെ വാഹനങ്ങളുടെ പുറത്തും തേയിലത്തോട്ടങ്ങളുടെ മുകളിലും പുല്ലുകളിലും മഞ്ഞുതുള്ളികൾ കട്ടപിടിച്ചു കിടന്നു

author-image
Devina
New Update
munnar

തൊടുപുഴ: മൂന്നാർ വീണ്ടും കഠിനമായ അതിശൈത്യത്തിലെത്തി . താപനില മൈനസിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.

ഇന്ന് രേഖപ്പെടുത്തിയ താപനില പൂജ്യം ഡി​ഗ്രി സെൽഷ്യസാണ്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല, അരുവിക്കാട് എന്നിവിടങ്ങളിലാണ് പൂജ്യം ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. പുലർച്ചയോടെ തണുപ്പ് പൂജ്യം ഡിഗ്രിയിൽ എത്തിയതോടെ വാഹനങ്ങളുടെ പുറത്തും തേയിലത്തോട്ടങ്ങളുടെ മുകളിലും പുല്ലുകളിലും മഞ്ഞുതുള്ളികൾ കട്ടപിടിച്ചു കിടന്നു.

ചില പ്രദേശങ്ങളിൽ പൂജ്യത്തിനും താഴേക്ക് താപനില എത്തിയതായി റിപ്പോർട്ടുകളുണ്ട്. മറയൂരിനു സമീപമുള്ള തലയാറിൽ മൈനസ് രണ്ടിലേക്ക് എത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.