/kalakaumudi/media/media_files/2025/02/19/YZm8Qr7qTXf6JFDRKlxB.jpg)
മൂന്നാര്‍: മൂന്നാറില്‍നിന്ന് വട്ടവടയിലേക്ക് പോകുന്ന റോഡില്‍ എക്കോ പോയിന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
അമിതവേഗതയാണ് അപകടകാരണമെന്നാണ് സൂചന. കന്യാകുമാരിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘമാണ് അപകടത്തില്‍പ്പെട്ടത്. 45 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.