‘അജിത് കുമാറിനെതിരെ തെളിവില്ലെങ്കിൽ അൻവറിനെതിരെ നടപടി സ്വീകരിക്കണം’: വി.മുരളീധരൻ

അജിത് കുമാറിനെതിരെ തെളിവില്ലെങ്കിൽ അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകമാക്കി എന്നുപറഞ്ഞ പി.വി.അൻവറിനെതിരെ പിണറായി നിയമനടപടി സ്വീകരിക്കണം. ആരോപണങ്ങൾ തെറ്റെങ്കിൽ,  മാധ്യമങ്ങളല്ല അൻവറാണ് കേരളത്തെ അപമാനിക്കുന്നത്.

author-image
Vishnupriya
New Update
v muraleedharan
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഭരണപക്ഷ എംഎൽഎ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും എഡിജിപിക്കെതിരെ നടപടിയില്ലെങ്കിൽ ആരോപണമുന്നയിച്ച എംഎൽഎക്കെതിരെ മുഖ്യമന്ത്രി കേസ് എടുക്കട്ടെയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. അജിത് കുമാറിനെതിരെ തെളിവില്ലെങ്കിൽ അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകമാക്കി എന്നുപറഞ്ഞ പി.വി.അൻവറിനെതിരെ പിണറായി നിയമനടപടി സ്വീകരിക്കണം.

ആരോപണങ്ങൾ തെറ്റെങ്കിൽ,  മാധ്യമങ്ങളല്ല അൻവറാണ് കേരളത്തെ അപമാനിക്കുന്നത്. അതല്ലെങ്കിൽ  മുഖ്യമന്ത്രിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്താവുന്ന തെളിവുകൾ അജിത്കുമാറിന്‍റെ കൈവശമുണ്ടെന്ന് സംശയിക്കേണ്ടിവരും. എസ്പിക്ക് ഒരു നിയമവും എഡിജിപിക്ക് മറ്റൊരു നിയമവുമാണോ എന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി .

v muraleedhran PV Anwar ADGP MR Ajith Kumar