murder case
മാങ്കുളത്ത് ഗൃഹനാഥനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ ബബിന്‍ അറസ്റ്റില്‍. പാറേക്കുടിയില്‍ തങ്കച്ചന്‍ അയ്യപ്പനാണ് കൊല്ലപ്പെട്ടത്.തങ്കച്ചനെ കൊലപ്പെടുത്തിയത് ബബിന്‍ ആണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. വിവാഹം കഴിക്കാന്‍ പണം നല്‍കാത്ത വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലപാതകം.തലക്കടിച്ചു വീഴ്ത്തിയ ശേഷം ജീവനോടെ തീവെച്ച് കൊലപ്പെടുത്തുകയായിരുന്നു.