/kalakaumudi/media/media_files/6q4Ge5wSMzTw0HuzYMOy.jpg)
murder in TVM
അമ്പൂരിയില്‍ ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. ഈരുരിക്കല്‍ വീട്ടില്‍ രാജിയാണ് (39) കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാജിയുടെ ഭര്‍ത്താവ് മനോജ് സെബാസ്റ്റ്യനെ (50) പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. രാവിലെ അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടിയതിനു ശേഷം മനോജിന്റെ വീടിനു മുന്നിലെ റോഡിലൂടെ നടന്നു പോകുകയായിരുന്ന രാജിയെ മനോജ് തടഞ്ഞു നിര്‍ത്തി. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് രാജിയുടെ മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജി ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. മനോജും രാജിയും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഭാര്യയെ മനോജിന് സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.