തിരുവനന്തപുരം: കാട്ടാക്കടയില്‍ 15 വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. ബന്ധുവായ പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനാണ് പത്താംക്ലാസ്സ്വിദ്യാർത്ഥിയായആദിശേഖറിനെകൊലപ്പെടുത്തിയ കേസിലെ പ്രതി.തിരുവനന്തപുരം വഞ്ചിയൂര്‍ ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. മനഃപൂർവമല്ലാത്തഅപകടംഎന്ന്കരുതിയിരുന്നകേസിൽസിസിടിവിദൃശ്യങ്ങളാണ്നിർണായകമായത്. കൂടാതെദൃക്‌സാക്ഷികളുടെമൊഴിയുംപ്രിയരഞ്ജൻതന്നെയാണ്പ്രതിയെന്ന്ഉറപ്പിച്ചു.
2023 ആഗസ്റ്റ് 30ന് ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെറെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് ബന്ധു കൂടിയായ ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ആദിശേഖര്‍ സൈക്കിളില്‍ കയറാനൊരുങ്ങവെ കാര്‍ പിന്നിലൂടെ വന്ന് ഇടിച്ചിടുകയും ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. പിന്നീട്കാർനിർത്താതെഇയാൾഓടിച്ചുപോയി.
വിദേശത്തുള്ളഭാര്യയുമായിസംസാരിക്കവെ കാര്‍ അബദ്ധത്തില്‍ മുന്നോട്ടുനീങ്ങി കുട്ടിയെ ഇടിച്ചതാണെന്നായിരുന്നു പ്രതിയുടെ വാദം. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴിയുംപുറത്തുവന്നതോടെയാണ്കൊലപാതകകാരണംവൈരാഗ്യവുംകൊലപാതകംആസൂത്രിതവും ആയിരുന്നെന്ന്തെളിഞ്ഞത്.പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
