നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്റെ കൊലപാതകം ;പിതാവ്ഷിജിന്‍ കൊടുംക്രിമിനൽ

സംഭവ ദിവസം രാത്രി ഭാര്യയുമായുള്ള ബന്ധത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞു. ഇതോടെ ഷിജിൻ കുഞ്ഞിനെ മർദ്ദിച്ചു. കൈമുട്ട് കൊണ്ട് നെഞ്ചിലിടിച്ചെന്നും കുഞ്ഞിന് പുലർച്ചെ ദേഹാസ്വാസ്ഥ്യം ഉണ്ടായതായും കുട്ടിയുടെ അമ്മ പൊലീസിന് രഹസ്യ മൊഴി നൽകി

author-image
Devina
New Update
shijin neyya

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ കൊലപാതകത്തിൽ നിർണായക മൊഴി. കുഞ്ഞിന്റെ അച്ഛൻ ഷിജിൻ കൊടുംക്രിമിനലാണെന്നും ഭാര്യയുമായുള്ള ശാരീരീക ബന്ധത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഷിജിന്റെ ഭാര്യ കൃഷ്ണപ്രിയ രഹസ്യമൊഴി നൽകിയതായി പൊലീസ് പറയുന്നു.

കേസിൽ കൃഷ്ണപ്രിയയുടെ രഹസ്യമൊഴി നിർണായകമായിരിക്കുകയാണ്. പല സത്രീകളുമായുള്ള ശാരീരിക ബന്ധത്തിനും സെക്‌സ് ചാറ്റിനും താൻ തടസ്സം നിന്നതിന്റെ പകയും ഷിജിൻ കുഞ്ഞിനോട് തീർക്കുകയായിരുന്നുവെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.

സംഭവ ദിവസം രാത്രി ഭാര്യയുമായുള്ള ബന്ധത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞു. ഇതോടെ ഷിജിൻ കുഞ്ഞിനെ മർദ്ദിച്ചു. കൈമുട്ട് കൊണ്ട് നെഞ്ചിലിടിച്ചെന്നും കുഞ്ഞിന് പുലർച്ചെ ദേഹാസ്വാസ്ഥ്യം ഉണ്ടായതായും കുട്ടിയുടെ അമ്മ പൊലീസിന് രഹസ്യ മൊഴി നൽകി. കുട്ടി ശാരീരിക അസ്വസ്ഥതകൾ കാണിച്ചിട്ടും ഷിജിൻ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ല.

താൻ ഏറെ നിർബന്ധിച്ചിട്ടാണ് ആശുപത്രിയിൽ എത്തിച്ചതെന്നും യുവതി പറഞ്ഞു. കുട്ടിയുടെ കൈ ഒടിഞ്ഞിട്ടും ആശുപത്രിൽ കൊണ്ടുപോകാൻ വൈകിയെന്നും ഷിജിന്റെ ഭാര്യ രഹസ്യ മൊഴി നൽകി.

ഷിജിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. സെക്‌സ് ചാറ്റ് ആപ്പുകളിൽ സജീവമായിരുന്ന ഷിജിന് സ്ത്രീകളുമായി സെക്‌സ് ചാറ്റ് ചെയ്യാൻ സ്വന്തമായി ഒരു ഗ്രൂപ്പുണ്ടെന്നും പൊലീസ് കണ്ടെത്തി. കുഞ്ഞിനോട് ഷിജിൻ തരിമ്പ് സ്‌നേഹം പോലും കാട്ടിയിരുന്നില്ലെന്നാണ് കൃഷ്ണപ്രിയ പറയുന്നത്.

 ഒപ്പം കിടത്തുമ്പോഴല്ലൊം പുതുപ്പ് കൊണ്ട് കുഞ്ഞിന്റെ മുഖം മൂടും. ഇങ്ങനെ ഉപദ്രവിക്കുമെന്ന് കരുതിയില്ലെന്നും നിരന്തര പീഡനമാണ് താനും കുഞ്ഞും ഷിജിന്റെ വീട്ടിൽ നേരിട്ടതെന്നും കൃഷ്ണപ്രിയ പറഞ്ഞു.