ഗതാഗതം നിര്‍ത്തി

ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. മേഖലയില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ക്ക് നേരെയും കാട്ടാന തിരിയുന്നുണ്ട്.

author-image
Biju
New Update
elephant

Murivalan Komban

ചാലക്കുടി: മലക്കപ്പാറ പാതയില്‍ കാട്ടാനകള്‍ ഗാതഗതം സ്തംഭിപ്പിച്ച് നടുറോഡില്‍ നിലയുറപ്പിച്ചിരിക്കുകയാണ് മുറിവാലന്‍ കൊമ്പന്‍. ചാലക്കുടി മലക്കപ്പാറ റൂട്ടില്‍ പെരുമ്പാറക്കു സമീപമാണ് മുറിവാലന്‍ എന്ന് വിളിക്കുന്ന പിടിയാന റോഡില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ആന അവശനിലയില്‍ ആണെന്ന് യാത്രക്കാര്‍ പ്രതികരിക്കുന്നത്.  വനം വകുപ്പു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 

ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. മേഖലയില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ക്ക് നേരെയും കാട്ടാന തിരിയുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കബാലി മേഖലയില്‍ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. മലക്കപ്പാറയ്ക്ക് സമീപം പത്തടിപ്പാലത്തിനരികെയാണ് കബാലി ഗതാഗതം തടസപ്പെടുത്തിയത്. മരവും പനയും റോഡിലേയ്ക്ക് മറിച്ചിട്ട കബാലി റോഡില്‍ നിലയുറപ്പിച്ചതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരുന്നു.