സിദ്ദിഖിനെ തേടി മ്യൂസിയം പൊലീസ് കൊച്ചിയിലേക്ക്

സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലേക്ക് തിരിച്ചത്. നടിയുടെ പരാതിയിൽ സിദ്ദിഖിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ്.

author-image
Anagha Rajeev
New Update
sexual assault case high court reject siddique anticipatory bail
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ഹൈക്കോടതി മുൻ കൂർ ജാമ്യം നിഷേധിച്ചതോടെ ലൈംഗികാരോപണ കേസിൽ പ്രതിയായ സിദ്ദിഖിനായി അന്വേഷണം ഊർജിതം. തിരുവനന്തപുരം മ്യൂസിയം പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലേക്ക് തിരിച്ചത്. നടിയുടെ പരാതിയിൽ സിദ്ദിഖിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ്.

കൊച്ചിയിൽ സിദ്ദിഖിനായി വ്യാപക തിരച്ചിലാണ് നടക്കുന്നത്. നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തിരച്ചിൽ നടക്കുന്നുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സിദ്ദിഖ് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ഉണ്ടെന്നും വിവരങ്ങളുണ്ട്. നിലവിൽ നടന്റെ മൊബൈൽ സ്വിച്ച് ഓഫ് ആണ്.

സിദ്ദിഖിനെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്. ഇതിനിടെ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഹൈക്കോടതി നടപടിക്കെതിരെ അഭിഭാഷകൻ വഴി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നുവെന്നാണ് വിവരം. വിധി ന്യായത്തിന്റെ പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാനാണ് നടന്റെ നീക്കം. 

siddique