/kalakaumudi/media/media_files/2026/02/02/koon-2026-02-02-14-44-46.jpg)
തിരുവനന്തപുരം: കൂൺ കൃഷി കൂടുതൽ ശാസ്ത്രീയമായി വ്യാപിപ്പിക്കുന്നതിനും വരുമാനവർധനയെക്കുറിച്ചും പഠിക്കാനുമായി കേരളത്തിലെ കൂൺ കർഷകരുടെയും കൂൺ സംരംഭകരുടെയും 25 പേരടങ്ങുന്ന സംഘം ഒരാഴ്ചതെ സന്ദർശനത്തിനായി ഹിമാചലൽ പ്രദേശിലെ സോളനിലുള്ള ഡയറക്ടറേറ്റ് ഒഫ് മഷ്‌റൂമിലേക്കു പുറപ്പെട്ടു.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ നടപ്പിലാക്കുന്ന സമഗ്രകൂൺ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള തുടർപരിശീലന പരിപാടികളുടെ ഭാഗമായാണ് യാത്ര.
കൃഷിമന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ 10 അംഗസംഘം ഇവിടം സന്ദർശിച്ചതിന്റെ തുടർച്ചയാണിത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
