സംഗീത സംവിധായകൻ ഔസേപ്പച്ചനും ഫക്രുദ്ദീൻ അലിയുംബിജെപി വികസന മുന്നേറ്റ ജാഥയിൽ പങ്കെടുക്കുന്നു. രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ആയ  ബി ഗോപാലകൃഷ്ണനാണ് ജാഥ നയിക്കുന്നത്.. ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഔസേപ്പച്ചൻ പറഞ്ഞു.

author-image
Devina
New Update
ouseppachan

തൃശൂർ: സംഗീത സംവിധായകൻ ഔസേപ്പച്ചനും രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും തൃശൂരിൽ ബിജെപി വികസന മുന്നേറ്റ ജാഥയിൽ പങ്കെടുക്കുന്നു  .

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ആയ  ബി ഗോപാലകൃഷ്ണനാണ് ജാഥ നയിക്കുന്നത്.

. ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഔസേപ്പച്ചൻ പറഞ്ഞു.

ഒരേ ചിന്തയിൽ വളരണം. രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടി പ്രയത്നിക്കുന്ന ആളാണ് ബി ഗോപാലകൃഷ്ണനെന്നും ഔസേപ്പച്ചൻ പ്രശംസിച്ചു.നല്ല രാഷ്ട്രീയക്കാരെ തനിക്ക് ഇഷ്ടമാണെന്ന് ഫക്രുദ്ദീന്‍ അലിയും പറഞ്ഞു.

പോസിറ്റീവ് രാഷ്ട്രീയം ഇഷ്ടപ്പെടുന്ന ആളാണ് താൻ. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം പരിപാടിയുടെ ആശയമാണ് തന്നെ ഈ വേദിയിലേക്ക് എത്തിച്ചത്.  ബി ഗോപാലകൃഷ്ണൻ നല്ല നേതാവാണ്.

നേതൃനിരയിലേക്ക് വരാൻ യോഗ്യനാണ്. സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങൾ ഇഷ്ടമാണ്. ചില സമയത്ത് പ്രതികരണങ്ങൾ കൈവിട്ടുപോകുന്നുണ്ട്. അത് സുരേഷ് ഗോപി തന്നെ ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫക്രുദ്ദീൻ അലി പറഞ്ഞു.