സംഗീതജ്ഞന്‍ അനൂപ് വെള്ളാറ്റഞ്ഞൂര്‍ തൂങ്ങിമരിച്ച നിലയില്‍

ഗായകനും ഇടയ്ക്ക വാദകനും ആയിരുന്നു. ഗിറ്റാര്‍, കീബോര്‍ഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. വിവേകോദയം ഹൈസ്‌കൂളില്‍ ഇംഗ്ലിഷ് അധ്യാപകനായും സേവനമനുഷ്ഠിച്ചു

author-image
Biju
New Update
anoopsdf

തൃശൂര്‍: സംഗീതജ്ഞനും വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഗാന്ധിയന്‍ സ്റ്റഡീസ് അധ്യാപകനും സ്‌കൂള്‍ വൃന്ദവാദ്യ സംഘം പരിശീലകനും കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ (41) മരിച്ചനിലയില്‍ കണ്ടെത്തി. വടക്കേച്ചിറയ്ക്കു സമീപത്തെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വെള്ളാറ്റഞ്ഞൂര്‍ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂര്‍ ഗവ.സ്‌കൂള്‍ റിട്ട.അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്.

ഗായകനും ഇടയ്ക്ക വാദകനും ആയിരുന്നു. ഗിറ്റാര്‍, കീബോര്‍ഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. വിവേകോദയം ഹൈസ്‌കൂളില്‍ ഇംഗ്ലിഷ് അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഇവിടത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വൃന്ദവാദ്യ സംഘത്തെ പരിശീലിപ്പിച്ചിരുന്നത് അനൂപ് ആണ്. 2022 മുതല്‍ 2024 വരെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇരു ടീമുകളും എ ഗ്രേഡോടെ മികവു തെളിയിച്ചിരുന്നു. കാണിപ്പയ്യൂര്‍ കൈകൊട്ടിക്കളി സംഘത്തിന്റെ ഇടയ്ക്ക വാദകനും ആയിരുന്നു.