/kalakaumudi/media/media_files/2025/04/04/BnpkYP6BHVR8Gkdlnpre.jpg)
കോഴിക്കോട്: വഖഫ് ബില്ലില്‍ നിയമ രാഷ്ട്രീയ പോരാട്ടത്തിനൊരുങ്ങി മുസ്ലിം ലീഗ്. 16 ന് കോഴിക്കോട്ട് വഖഫ് സംരക്ഷണ പ്രതിഷേധ മഹാറാലി സംഘടിപ്പിക്കാനാണ് തീരുമാനം. പാണക്കാട് ചേര്‍ന്ന അടിയന്തിര ഓണ്‍ലൈന്‍ നേതൃയോഗത്തിലാണ് തീരുമാനം.
ബില്ലിനെതിരെ ദേശീയ തലത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും ബില്ലിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും യോഗം തീരുമാനമെടുത്തിട്ടുണ്ട്.
ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ദേശീയ തലത്തില്‍ ഓരോ സംസ്ഥാനത്തും നടക്കുന്ന പ്രക്ഷോഭങ്ങളുടെ തിയതി അതാത് സംസ്ഥാന കമ്മിറ്റികള്‍ കൂടി തീരുമാനിച്ച് പ്രഖ്യാപിക്കും. മതസ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനമാണ് ബില്ലിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയത് എന്ന് യോഗം വിലയിരുത്തി.
സുപ്രീംകോടതിയെ സമീപിക്കാന്‍ ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെയും മുസ്ലിം ലീഗ് എംപി മാരെയും യോഗം ചുമതലപ്പെടുത്തി.