മൂവാറ്റുപുഴയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

രാവിലെ ഒമ്പതരയോടെയാണ് സംഭവം. സ്‌കൂള്‍ കുട്ടികളെ കയറ്റി വരുന്നതിനിടെ കല്ലൂര്‍ക്കാട് നീറാംമ്പുഴ കവലയ്ക്ക് സമീപമാണ് ബസ് കത്തിയത്. 25കുട്ടികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്.

author-image
Biju
New Update
nnn

Bus Fire

മൂവാറ്റുപുഴ: മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്‌കൂള്‍ ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. വാഴക്കുളം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ സ്‌കൂള്‍ ബസ് ആണ് കത്തിനശിച്ചത്. 

രാവിലെ ഒമ്പതരയോടെയാണ് സംഭവം. സ്‌കൂള്‍ കുട്ടികളെ കയറ്റി വരുന്നതിനിടെ കല്ലൂര്‍ക്കാട് നീറാംമ്പുഴ കവലയ്ക്ക് സമീപമാണ് ബസ് കത്തിയത്. 25കുട്ടികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. കല്ലൂര്‍ക്കാട് എത്തിയപ്പോഴാണ് ബസ്സിന്റെ മുന്നില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. 

ഉടന്‍ തന്നെ ഡ്രൈവര്‍ വണ്ടി നിര്‍ത്തി കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കുട്ടികളെ ഇറക്കിയതോടെ ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. 

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.