മോദിയുടെ വിജയത്തിന് തിളക്കമില്ല; തൃശൂരിൽ ബിജെപിക്ക് വിജയം ആവർത്തിക്കാനാവില്ലെന്ന് സിപിഎം

ഭൂരിപക്ഷം നേടാനായില്ലെങ്കിലും ‘ഇന്ത്യ കൂട്ടായ്മ’യാണ് വൻ വിജയം നേടിയതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. ഇതിന് പ്രധാനകാരണം മൂന്നാമതും വിജയം നേടാൻ ബിജെപിയും പ്രധാനമന്ത്രിയും സ്വീകരിച്ച ജനാധിപത്യവിരുദ്ധ മാർഗമാണ്.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടാൻ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് കഴിഞ്ഞെങ്കിലും ആ വിജയത്തിന് തിളക്കമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ഭൂരിപക്ഷം നേടാനായില്ലെങ്കിലും ‘ഇന്ത്യ കൂട്ടായ്മ’യാണ് വൻ വിജയം നേടിയതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. ഇതിന് പ്രധാനകാരണം മൂന്നാമതും വിജയം നേടാൻ ബിജെപിയും പ്രധാനമന്ത്രിയും സ്വീകരിച്ച ജനാധിപത്യവിരുദ്ധ മാർഗമാണ്. ഭരണഘടനയ്ക്ക് വിരുദ്ധമായി ഇലക്ടറൽ ബോണ്ടിലൂടെ നേടിയ കോടിക്കണക്കിനു രൂപ ഉപയോഗിച്ച് ഓരോ മണ്ഡലത്തിലും പണമൊഴുക്കാൻ ബിജെപി തയ്യാറായി. രാജ്യത്തെ മുഖ്യധാരാമാധ്യമങ്ങളെന്ന് വിളിക്കപ്പെടുന്ന ‘മടിത്തട്ട് മാധ്യമങ്ങൾ’ പൂർണമായും പ്രധാനമന്ത്രിയെയും ബിജെപിയെയും പിന്തുണച്ചു. പ്രധാനമന്ത്രിതന്നെ ഉയർത്തിയ ‘ഇക്കുറി 400 സീറ്റ് കടക്കുമെന്ന’ പ്രചാരണം ഈ മാധ്യമങ്ങൾ ഏറ്റുപാടി.

ഇത് സ്ഥിരീകരിക്കുന്ന ഒരു ഡസനോളം എക്സിറ്റ് പോളുകളും ഈ മാധ്യമങ്ങൾ ആഘോഷിച്ചു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയുംപോലെ തെരഞ്ഞെടുപ്പ് കമീഷനെയും മോദിയുടെ വിനീതദാസനാക്കി അധഃപതിപ്പിച്ചു. ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദു ജനങ്ങളാണ്. എന്നും ജനാധിപത്യം അപകടത്തിലാകുമ്പോൾ അതിന് കാരണക്കാരായവരെ ജനങ്ങൾ ശിക്ഷിക്കുമെന്നും മോദിയുടെ പതനം ആവർത്തിച്ച് തെളിയിക്കുന്നു. 

mv govidhan