/kalakaumudi/media/media_files/8t0y6UzsnoRTCFnECXkt.jpg)
എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ പിപി ദിവ്യയെ തള്ളി സിപിഎം. ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കും. ജില്ലാ കമ്മിറ്റി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വിഷയത്തിൽ പിപി ദിവ്യയെ തള്ളി പത്തനംതിട്ട പാർട്ടി കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. അപക്വമായ നടപടിയാണ് ദിവ്യയുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നത്. പാർട്ടിയും സർക്കാരും വിഷയം അന്വേഷിച്ച് നടപടിയെടുക്കും. നവീൻ തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു.