/kalakaumudi/media/media_files/2025/11/10/mv-govindhan-2025-11-10-14-13-35.jpg)
സംസ്ഥാനത്ത് തദ്ദേശ തെരഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
എല്ലാ സ്ഥാനാർത്ഥികളെയും നിശ്ചയിച്ച് കഴിഞ്ഞുവെന്നും ഇടതുമുന്നണി വളരെയധികം ആവേശത്തിലാണെന്നും കഴിഞ്ഞ തവണത്തേക്കാൾ വിജയം നേടുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സർവശക്തിയും ഉപയോഗിച്ച് ഇടത്ത് മുന്നണി മത്സരിക്കും. ഫലപ്രദമായ സ്ഥാനാർത്ഥികളെ ഇറക്കും തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരും സ്വാധീനം വർദ്ധിപ്പിക്കും.
കണ്ണൂർ പിടിക്കണം. ഞങ്ങളുടെ എലാവരും പ്രമുഖ സ്ഥാനാർഥികളാണ്.ഏത് കാലത്താണ് സർക്കാരിനെതിരെ ആരോപണം ഇല്ലാത്തത്.
അതിലൊന്നും കാര്യമില്ല.ആരോഗ്യമേഖലയെ കുറിച്ച് ആദ്യം ആയാണോ പരാതി? ഏത് ചെറിയ കാര്യവും പാർവതീകരിക്കുകയാണെന്നും ഇതെല്ലാം ജനം തിരിച്ചറിയുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
