'നിലമ്പൂര്‍ അപകടത്തെ രാഷ്രട്രീയ വത്കരിക്കുന്നെന്ന് എം വി ഗോവിന്ദന്‍'

സംഭവത്തെ രാഷ്ട്രീയ വത്കരിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്നും അതിന്റെ തെളിവാണ് എ വിജയരാഘവന്‍ അടക്കമുളളവരുടെ വാഹനം തടഞ്ഞതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

author-image
Sneha SB
New Update
GOVINDAN

മലപ്പുറം : നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം വന്യജീവി അക്രമണവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന അധ്യക്ഷന്‍ എം വി ഗോവിന്ദന്‍.സംഭവത്തെ രാഷ്ട്രീയ വത്കരിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്നും അതിന്റെ തെളിവാണ് എ വിജയരാഘവന്‍ അടക്കമുളളവരുടെ വാഹനം തടഞ്ഞതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഒന്നും കിട്ടാത്ത സമയത്ത് വീണുകിട്ടിയ അവസരം പോലെ നിലമ്പൂരിലെ അപകടം ഉപയോഗിക്കുകയാണെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.കെഎസ്ഇബി എത്രയെന്നുവെച്ച് ഇത്തരം പരിശോധനകള്‍ നടത്തും. നിലമ്പൂരിലെ അപകടത്തില്‍ പഞ്ചായത്ത് മെമ്പറടക്കം കുറ്റക്കാരാണ്.യുഡിഎഫ് സ്ഥാനാര്‍ഥിയുടെ സുഹൃത്താണ് അദ്ദേഹമെന്നും ഗോവിന്ദന്‍ പറഞ്ഞു.ഇവര്‍ക്കെല്ലാമെതിരെ അന്വേഷണം വരണം, പരിശോധനകള്‍ നടക്കണം. ഇത്തരം അപകടങ്ങള്‍ ഇതിനുമുമ്പും അവിടെ നടന്നിട്ടുണ്ട്. എന്നിട്ടും പഞ്ചായത്ത് മെമ്പര്‍ ഇതില്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടില്ല. ഇതൊക്കെ ഗൂഢാലോചനയുടെ ഭാഗമാണ്,' ഗോവിന്ദന്‍ ആരോപിച്ചു.പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ ഇതിനുപിന്നിലെ ഗൂഢാലോചന പുറത്തുവരും. ആരൊക്കെയായി ബന്ധപ്പെട്ടിട്ടാണ് ഈ സംഭവം നടന്നത് എന്ന സത്യം പുറത്തുവരുമെന്നും ഗോവിന്ദന്‍ ആരോപിച്ചു.

 

 

mv govidhan