ഉമ തോമസിനെ സന്ദര്‍ശിച്ച് എംവി ഗോവിന്ദന്‍

ഉമ തോമസിന്റെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെട്ടുവരുന്നതായി അശുപത്രി വൃത്തങ്ങള്‍ അറിയിച്ചതായി ഗോവിന്ദന്‍ അറിയിച്ചു.

author-image
Prana
New Update
MV Govindan

കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വേദിയില്‍നിന്ന് താഴെ വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എയെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍  സന്ദര്‍ശിച്ചു. എംഎല്‍എ ചികിത്സയില്‍ കഴിയുന്ന പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ അദ്ദേഹം ആശുപത്രി അധികൃതരുമായും കൂടിക്കാഴ്ച നടത്തി.
ഉമ തോമസിന്റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും സംസാരിച്ചു. ഉമ തോമസിന്റെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗം മെച്ചപ്പെട്ടുവരുന്നതായി അശുപത്രി വൃത്തങ്ങള്‍ അറിയിച്ചതായി ഗോവിന്ദന്‍ അറിയിച്ചു. എത്രയും വേഗത്തില്‍ തന്നെ അവര്‍ ആരോഗ്യം വീണ്ടെടുക്കട്ടേയെന്ന് ആഗ്രഹിക്കുന്നതായി പിന്നീട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

mv govindan hospital Uma Thomas MLA