സംസ്ഥാന സർക്കാരും സഖാക്കളും തിരുത്തണമെന്ന് എം വി ഗോവിന്ദൻ

ആരാധനാലയങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണം. വിശ്വാസത്തെ ഉപകരണമാക്കുന്ന ആർഎസ്എസ് അല്ല ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. ആർഎസ്എസിന് വിശ്വാസം ഇല്ല.

author-image
Anagha Rajeev
New Update
MV Govindan
Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട് : സംസ്ഥാന സർക്കാരും സഖാക്കളും തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അടിസ്ഥാന വിഭാഗങ്ങൾക്ക് അതൃപ്തിയുണ്ടാക്കിയ നടപടികളും തിരുത്തണം. പെൻഷൻ മുഴുവൻ കൊടുക്കണം. കുടിശ്ശിക മുഴുവൻ നൽകണം. സർക്കാർ മുൻഗണന തീരുമാനിച്ച് നടപ്പാക്കണം. ആനുകൂല്യങ്ങളെല്ലാം വിതരണം ചെയ്യണം. ഫലപ്രദമായ ശുദ്ധീകരണം നടത്തണം. അതിനായുള്ള ഇടപെടൽ വേണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ആരാധനാലയങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണം. വിശ്വാസത്തെ ഉപകരണമാക്കുന്ന ആർഎസ്എസ് അല്ല ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. ആർഎസ്എസിന് വിശ്വാസം ഇല്ല. ആർഎസ്എസ് വിശ്വാസം എടുത്ത് മേലങ്കിയായി അണിഞ്ഞ് വർഗീയതയ്ക്കു വേണ്ടി പ്രവർത്തിക്കുകയാണ്. ആരാധനാലയങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യട്ടെ.

കമ്യൂണിസ്റ്റുകാരും അല്ലാത്തവരുമായ വിശ്വാസികളായ സമൂഹം ആരാധനാലയങ്ങളും ക്ഷേത്രങ്ങളും കൈകാര്യം ചെയ്യുന്ന നിലയിലേക്ക് വരണം. വിശ്വാസം ഉപയോഗിച്ച് ചടുപുടു കളിക്കുന്ന ആർഎസ്എസ് അല്ല കൈകാര്യം ചെയ്യേണ്ടത്. ഇന്നല്ലെങ്കിൽ നാളെ വിശ്വാസികളുടെ കയ്യിൽ ആരാധനാലയങ്ങൾ വരണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

പിഎസ് സി കോഴി ആരോപണത്തിൽ പാർട്ടിക്ക് ഒരു പരാതിയും കിട്ടിയിട്ടില്ലെന്നും ഏതെങ്കിലും ഘടകത്തിന് പരാതി കിട്ടിയാൽ അവർ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിന്റെ പരാതിയും ലഭിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. പേരുവെക്കാതെ ഒരു കടലാസിൽ ആരു പരാതി നൽകിയാലും സ്വീകരിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. നമ്മൾ മുദ്രാവാക്യം വിളിക്കുന്നത് തോറ്റചരിത്രം കേട്ടിട്ടില്ല എന്നാണ്. സത്യം പറഞ്ഞാൽ തോറ്റ ചരിത്രമാണ് ഏറ്റവും കൂടുതൽ കേട്ടതെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

mv govindan