ഇടത് സൈബർ ഗ്രൂപ്പുകളെ വിലക്കുവാങ്ങുന്നുവെന്ന പരാതിയുമായി എംവി ജയരാജൻ

അത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാരായി പ്രവർത്തിക്കുന്നവർ ചിലപ്പോൾ ഒരാളാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്.

author-image
Anagha Rajeev
Updated On
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

സമൂഹ മാധ്യമങ്ങളിൽ ഇടതുപക്ഷമെന്ന് തോന്നുന്ന ഗ്രൂപ്പുകൾ വിലയ്ക്കു വാങ്ങപ്പെട്ടതായി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. യുവാക്കൾ സമൂഹ മാധ്യമങ്ങൾ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായെന്നും ജയരാജൻ അഭിപ്രായപ്പെട്ടു. ഇത്തരം സമൂഹമാധ്യമ ഗ്രൂപ്പുകളെ എംവി ജയരാജൻ തള്ളിപ്പറഞ്ഞു.

‘പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ… ഇതിലൊക്കെ നിത്യേന ഇടതുപക്ഷത്തിന് അനുകൂലമായി പോസ്റ്റുകൾ കാണുമ്പോൾ നമ്മൾ അതിനെ തന്നെ ആശ്രയിക്കും. പക്ഷേ ഇപ്പോൾ‌ കാണുന്ന പ്രവണത, അത്തരം ഗ്രൂപ്പുകൾ വിലയ്ക്കു വാങ്ങുകയാണ്. അത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാരായി പ്രവർത്തിക്കുന്നവർ ചിലപ്പോൾ ഒരാളാകാം. അവരെ വിലയ്ക്ക് വാങ്ങുകയാണ്.

 അവരെ വിലയ്ക്കു വാങ്ങി കഴിഞ്ഞാൽ, ആ അഡ്മിൻ നേരത്തെ നടത്തിയതുപോലുള്ള കാര്യമല്ല പോസ്റ്റായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ, സിപിഐഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്.’– ജയരാജൻ പറഞ്ഞു.

 

mv jayarajan