എം.വി. നികേഷ് കുമാര്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

എം.വി. നികേഷ് കുമാറിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. തീരുമാനത്തിനു സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചു.

author-image
anumol ps
New Update
nikesh kumar
Listen to this article
0.75x 1x 1.5x
00:00 / 00:00

 

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച എം.വി. നികേഷ് കുമാറിനെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. തീരുമാനത്തിനു സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചു. ജില്ലാ കമ്മിറ്റി യോഗത്തില്‍ പി.വി. ഗോപിനാഥ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ ശ്രീമതി, കെ.കെ.ശൈലജ, ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്ന് നികേഷ് കുമാര്‍ അറിയിച്ചിരുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ അഴീക്കോട് നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നികേഷ് കുമാര്‍ മത്സരിച്ചിരുന്നെങ്കിലും കെ.എം.ഷാജിയോട് പരാജയപ്പെടുകയായിരുന്നു. ഇതിനുശേഷം വീണ്ടും മാധ്യമപ്രവര്‍ത്തനത്തിലേക്ക് മടങ്ങിയ നികേഷ് കുമാര്‍, അടുത്തിടെയാണ് മാധ്യമപ്രവര്‍ത്തനം വീണ്ടും ഉപേക്ഷിച്ചത്. 

 

mv nikeshkumar