/kalakaumudi/media/media_files/ybRnhlc19Kr3IcqLC7bB.jpg)
രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം മാധ്യമപ്രവർത്തനത്തിൽ നിന്ന് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന എംവി നികേഷ്‌കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്. കഴിഞ്ഞ ദിവസമായിരുന്നു നികേഷ്‌കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
റിപ്പോർട്ടർ ടിവിയിലെ ചുമതലകളൊഴിഞ്ഞ നികേഷിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തും. അടുത്ത സംസ്ഥാന സമിതി യോഗത്തിലാവും ഇത് സംബന്ധിച്ച അന്തിമ തീരുമാനം. അടുത്ത സമ്മേളനത്തോടെ നികേഷ്‌കുമാറിനെ സിപിഎം സ്ഥിരാംഗമായി ഉൾപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കണ്ണൂർ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള താത്പര്യം നികേഷ്‌കുമാർ പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. നേരത്തെ 2016ൽ അഴീക്കോട് സിപിഎം സ്വതന്ത്രനായി മൽസരിക്കാൻ മാധ്യമപ്രവർത്തനം വിട്ടാണ് നികേഷ്‌കുമാർ ഇറങ്ങിയത്. എന്നാൽ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് റിപ്പോർട്ടർ ടിവിയിലേക്ക് മടങ്ങി മാധ്യമപ്രവർത്തനം തുടരുകയായിരുന്നു.