ഇനി സജീവ രാഷ്ട്രീയത്തിലേക്ക്; മാധ്യമപ്രവര്‍ത്തനത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍

28 വര്‍ഷത്തെ മാധ്യമജീവിതത്തിനാണ് നികേഷ് വിരാമമിട്ടത്. പുതിയൊരു കര്‍മരംഗം തേടിയാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം. അംഗമായി പൊതുരംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

author-image
Vishnupriya
New Update
nikesh

എം.വി. നികേഷ് കുമാര്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങി എം.വി. നികേഷ് കുമാര്‍. 28 വര്‍ഷത്തെ മാധ്യമജീവിതത്തിനാണ് നികേഷ് വിരാമമിട്ടത്. പുതിയൊരു കര്‍മരംഗം തേടിയാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം. അംഗമായി പൊതുരംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തനത്തിന് അവധി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ കെ.എം ഷാജിയോട് പരാജയപ്പെട്ടിരുന്നു.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തനത്തിന് അവധി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ കെ.എം ഷാജിയോട് പരാജയപ്പെട്ടു.

സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം.വി രാഘവന്റെ മകനായ നികേഷ് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. ഇന്ത്യവിഷന്‍ ചാനല്‍ തുടങ്ങിയപ്പോള്‍ അതിന്റെ സിഇഒയായി. ഇന്ത്യ വിഷന്‍ പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങി. 28 വര്‍ഷത്തിന് ശേഷം മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടി.വിയുടെ എഡിറ്റോറിയല്‍ ചുമതലയും അദ്ദേഹം ചൊവ്വാഴ്ച ഒഴിഞ്ഞു.

mv nikeshkumar