/kalakaumudi/media/media_files/2025/09/16/bus-2025-09-16-11-14-56.jpg)
പത്തനംതിട്ട : 22 കുട്ടികൾക്ക് പരിക്കേറ്റ നിലമേൽ അപകടത്തിൽ കടുത്ത നടപടികളിലേക്ക് മോട്ടോർവാഹന വകുപ്പ്.
കിളിമാനൂർ പാപ്പാല വിദ്യാജ്യോതി സ്കൂൾ ബസിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കും. ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തേക്കും.
സ്കൂളിന് ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തൽ. ഇന്ന് നേരിട്ട് ഹാജരാകാൻ സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂളിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 22 വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്.
തട്ടത്തുമല - വട്ടപ്പാറ റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്.
ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവറും ഒരു കുട്ടിയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് പേർ നിലമേൽ ബംഗ്ലാംകുന്ന് ആശുപത്രിയിലും മറ്റ് 20 പേർ കടക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കയറ്റത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.