കോഴിക്കോട് : എം.വി.ആര്‍ കാന്‍സര്‍ സെന്ററും ഐ.എസ്.ഒയും സംയുക്തമായി നടത്തുന്ന കാന്‍കോണ്‍ (CANCON) 2024 അന്താരാഷ്ട്ര സെമിനാറിന് ആഗസ്റ്റ് 29ന് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ തുടക്കമാകും.29, 30, 31, സെപ്തംബര്‍ 1 തീയതികളില്‍ നടക്കുന്ന സെമിനാറില്‍ കാന്‍സര്‍ രോഗത്തെ കുറിച്ചും അന്താരാഷ്ട്ര തലത്തിലുള്ള വിവിധങ്ങളായ ചികിത്സാരീതികളെ കുറിച്ചും ചര്‍ച്ചകളും പ്രഭാഷണങ്ങളും നടക്കും.
ഇന്ത്യയെ കൂടാതെ അമേരിക്ക, യൂറോപ്പ്, യു.കെ, സിംഗപ്പൂര്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കും. സര്‍ജറി, മെഡിക്കല്‍, റേഡിയേഷന്‍, എന്നീ വിഭാഗങ്ങളിലെ നൂതന കാന്‍സര്‍ ചകിത്സാ പ്രവണതകളായ ഇമ്മ്യൂണോതെറാപ്പി, ടാര്ജറ്റ്ഡ്‌തെറാപ്പി, റോബോട്ടിക് സര്‍ജറി, ഹൈപെക് സര്‍ജറി റേഡിയേഷന്‍ ചികിത്സയിലെ അതി സൂഷ്മ റേഡിയേഷനായ SBRT എന്നിവയെ കുറിച്ചുള്ള പ്രബന്ധങ്ങളും സംവാദങ്ങളും പാനല്‍ ഡിസ്‌കഷന്‍ നടക്കും.
ഇത്തവണ സെമിനാറിന്റെ ആശയം 'Pushing the boundaries for cure' എന്നാണ്. 150 ഓളം ഗവേഷക സ്ഥാപനങ്ങളില്‍ നിന്നായി ആയിരത്തില്‍ അധികം വിദഗ്ദ്ധര്‍ പരിപാടിയില്‍ പങ്കെടുക്കും.