പനവിളയില്‍ മൈജി ഫ്യൂച്ചര്‍ ഷോറൂം വരുന്നു; ഉദ്ഘാടനം ഏപ്രില്‍ 4 വ്യാഴാഴ്ച

നഗരത്തില്‍ ആക്കുളം മൈജി ഫ്യൂച്ചറിന് ശേഷം ടൗണിലെ രണ്ടാമത്തെ ഫ്യൂച്ചര്‍ ഷോറൂമാണ് പനവിളയില്‍ തുറക്കുന്നത്

author-image
Rajesh T L
New Update
myg
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രധാന വ്യാപാര കേന്ദ്രമായ പനവിളയില്‍ മൈജി ഫ്യൂച്ചര്‍ ഷോറൂം വരുന്നു. ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം & കിച്ചണ്‍ അപ്ലയന്‍സസും ലഭിക്കുന്ന ഈ ഫ്യൂച്ചര്‍ ഷോറൂം ഏപ്രില്‍ 4 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. നഗരത്തില്‍ ആക്കുളം മൈജി ഫ്യൂച്ചറിന്  ശേഷം ടൗണിലെ രണ്ടാമത്തെ ഫ്യൂച്ചര്‍ ഷോറൂമാണ് പനവിളയില്‍ തുറക്കുന്നത്.

ആക്കുളം മൈജി ഷോറൂമിന് ലഭിച്ച മികച്ച ജനപിന്തുണയാണ് ഇങ്ങനെ ഒരു ഫ്യൂച്ചര്‍ ഷോറൂം പനവിള ജംഗ്ഷനില്‍ തന്നെ തുറക്കാന്‍ പ്രചോദനമായത്. പനവിള ഫ്‌ലൈ ഓവറിന് സമീപം ബേക്കറി  ജംഗ്ഷനിലാണ് ഈ വിശാലമായ ഫ്യൂച്ചര്‍ സ്റ്റോര്‍. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചര്‍  ഷോറൂമില്‍, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിനെ  കാത്തിരിക്കുന്നത്. ടൗണില്‍ പട്ടം, പഴവങ്ങാടി, കരമന എന്നിവിടങ്ങളില്‍ ഇലക്ടോണിക്‌സ് ഉല്‍പന്നങ്ങളും എ.സി യും ലഭിക്കുന്ന മൈജി ഷോറൂമുകളുണ്ട്.

ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി പനവിളക്ക് സമ്മാനിക്കുന്നത്. ലോകോത്തര ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ഏറ്റവും ലാഭത്തില്‍ വീട്ടിലെത്തിക്കാനുള്ള അസുലഭ അവസരമാണ് ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ കൈ വരുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള വമ്പന്‍ ഓഫറായ ബോള്‍ ഗെയിമിലൂടെ അഞ്ച് ശതമാനം മുതല്‍ നൂറു ശതമാനം വരെ ഡിസ്‌കൗണ്ടിലോ സൗജന്യമായോ  ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. 

ഉദ്ഘാടന ദിവസം ആദ്യം ഷോറൂമിലെത്തുന്ന 210 പേര്‍ക്ക് ഏറ്റവും വലിയ വിലക്കുറവില്‍ റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, ടി.വി. സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, ഹോം തിയേറ്റര്‍ തുടങ്ങിയവ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരിക്കും. ഓരോ മണിക്കൂറിലും ഷോറൂം സന്ദര്‍ശിക്കുന്നവരില്‍ നാല് പേര്‍ക്ക്  ലക്കി ഹവര്‍ കോണ്ടസ്റ്റ് സമ്മാനങ്ങളും ഉണ്ടായിരിക്കും.  ഇന്നുവരെ കാണാത്ത  ഉല്‍പന്നനിര, ഒറിജിനല്‍ പ്രോഡക്റ്റ്‌സ്,  മികച്ച കസ്റ്റമര്‍ കെയര്‍ എന്നിവയിലൂടെ  കംപ്ലീറ്റ് ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യൂച്ചറാണ് പനവിള മൈജി ഫ്യുച്ചര്‍ അവതരിപ്പിക്കുന്നത്. അന്നേ ദിവസം  തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാത്രി 12 വരെ ഷോറൂം തുറന്ന് പ്രവര്‍ത്തിക്കും.

വ്യക്തിപരമായ ഉപയോഗങ്ങള്‍ക്കുള്ള ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ്, അക്‌സെസറീസ് എന്നിവക്കൊപ്പം  ഒരു വീട്ടിലേക്ക്  ആവശ്യമുള്ള എല്ലാ അപ്ലയന്‍സസും ഷോപ്പ് ചെയ്യാന്‍ ഇനി ഒരൊറ്റ വിശാലമായ ഷോറൂം, അതിലൂടെ കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ് എക്‌സ്പീരിയന്‍സ് ആണ് മൈജി ഓരോ ഉപഭോക്താവിനും നല്‍കുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോം ആന്‍ഡ് കിച്ചന്‍ അപ്ലയന്‍സസ് എന്നിവയുടെ ഏറ്റവും മികച്ച റേഞ്ച്, മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച് എന്നീ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, സ്മാര്‍ട്ട് വാച്ച്, ഹോം തീയറ്റര്‍, സൗണ്ട് ബാര്‍ പോലുള്ള അക്‌സെസ്സറീസ്, ടി.വി , ഫ്രിഡ്ജ്, വാഷിങ് മെഷീന്‍സ്, എ.സി തുടങ്ങിയ ഹോം അപ്ലയന്‍സസ്, മിക്‌സി, ഓവന്‍ പോലുള്ള കിച്ചണ്‍  അപ്ലയന്‍സസ്, ഫാന്‍, അയണ്‍ ബോക്‌സ് പോലുള്ള സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി ഐറ്റംസ്, പേഴ്‌സണല്‍ കെയര്‍ ഐറ്റംസ്, സീ സീ ടീവി സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ്, ഇന്‍വെര്‍ട്ടര്‍ & ബാറ്ററി കോംബോ എന്നിങ്ങനെ എല്ലാ ഉല്പന്നങ്ങളുടേയും വമ്പന്‍ നിരകള്‍ ഇവിടെ ഉണ്ട്.  

ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാന്‍ മൈജിയുടെ അതിവേഗ ഫിനാന്‍സ് സൗകര്യം, വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണല്‍ വാറന്റി നല്‍കുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, ഫംഗ്ഷന്‍ തകരാറിലാക്കുന്ന എന്ത് സംഭവിച്ചാലും സംരക്ഷണം നല്‍കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍, പഴയത് മാറ്റി പുത്തന്‍ എടുക്കാന്‍  മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍, എല്ലാ ഉല്‍പന്നങ്ങള്‍ക്കും വിദഗ്ദ്ധ റിപ്പയര്‍ & സര്‍വ്വീസ് നല്‍കുന്ന മൈജി കെയര്‍ എന്നിങ്ങനെ മൈജി നല്‍കുന്ന എല്ലാ വില്പനാനന്തര സേവനങ്ങളും ഇനി പനവിള മൈജി ഫ്യൂച്ചര്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.  മൈജിയുടെ ഓണ്‍ലൈന്‍ ഡെലിവറി ആപ്പ്  വഴിയും വെബ്‌സൈറ്റ് (www.myg.in) വഴിയും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249001001

 

 

business Thiruvananthapuram myg future myg showroom