തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതിയായ അഫാന്റെ ആത്മഹത്യാശ്രമത്തില്‍ ദുരൂഹത ആരോപിച്ച് അഫാന്റെ അഭിഭാഷകന്‍.അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.അതേസമയം ആത്മഹത്യക്ക് ശ്രമിച്ച അഫാന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.മരുന്നുകളോട് പ്രതികരിച്ചാല്‍ സ്ഥിതി മെച്ചപ്പെടാനാണ് സാധ്യത.അഫാന്റെ ആത്മഹത്യാ ശ്രമത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച ഉണ്ടായിട്ടില്ല എന്ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കി.ശുചി മുറിയില്‍ കയറി വാതിലടച്ചതില്‍ അസ്വാഭാവികത തോന്നിയപ്പോള്‍ ജീവനക്കാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോള്‍ കാല്‍ നിലത്ത് മുട്ടിയ നിലയിലായിരുന്നു.അപ്പോള്‍തന്നെ ആശുപത്രിയില്‍ എത്തിക്കാനായതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചുവെന്നും സൂപ്രണ്ട് ജയില്‍ മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
'അഫാന്റെ ആത്മഹത്യാശ്രമത്തില്‍ ദുരൂഹത' : നില ഗുരുതരം
അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.അതേസമയം ആത്മഹത്യക്ക് ശ്രമിച്ച അഫാന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
