/kalakaumudi/media/media_files/2025/12/23/n-arun-2025-12-23-17-35-12.jpeg)
കൊച്ചി: കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തസംസാരിക്കുകയായിരുന്നുഅദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.എസ് സലിമോൻ അദ്ധ്യക്ഷത വഹിച്ചു. കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി സി. അനീഷ് കുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഇ.പി സാജു പ്രവർത്തന റിപ്പോർട്ടുംവരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ വി.സി ജയപ്രകാശ്, ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, ജില്ലാ പ്രസിഡന്റ് റ്റി.എസ് സതീഷ് കുമാർ, ജില്ലാ ട്രഷറർ സി. ബ്രഹ്മഗോപാലൻ കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.കെ ജിൻസ്, സെക്രട്ടറിയേറ്റംഗം ഇ.എ നിയാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ആർ ജിബി,കെ.വി ഉദയൻ , സീന.എസ് , പി.ആർ നികേഷ് , അനന്തൻ ഉണ്ണി, മേരി ധന്യ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് തസ്തിക പുനർനാമകരണം ചെയ്യുക , കൃഷി വകുപ്പിലെ സ്പെഷ്യൽ റൂൾസ് നടപടികൾ വേഗത്തിലാക്കുക,മുഴുവൻ കൃഷി ഭവനുകളിലും അസിസ്റ്റന്റ് കൃഷി ഓഫീസർ തസ്തിക സൃഷ്ടിക്കുക തുടങ്ങീ പ്രമേയങ്ങളും സമ്മേളനം അവതരിപ്പിച്ചു.
പുതിയഭാരവാഹികളായി
പി.എസ്.സലിമോൻ (പ്രസിഡന്റ് ), ഇ.പി സാജു (സെക്രട്ടറി), മേരി ധന്യ (ട്രഷറർ )
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
