ഡോക്ടർ ജയതിലകിനെതിരെ കടുത്ത ആരോപണങ്ങളുമായി എൻ പ്രശാന്ത് വീണ്ടും രംഗത്ത്

മുൻപ് ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിനു കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ ആറു മാസത്തേക്ക് നീട്ടിയതിന് പിന്നാലെയാണ് പുതിയ പരാതി.

author-image
Devina
New Update
jayathilak prasanth

തിരുവനന്തപുരം :ധന വകുപ്പിലെ അഡിഷനൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. എ ജയതിലകിനെതിരെ  കടുത്ത ആരോപണങ്ങളുമായി  വീണ്ടും രംഗത്തെത്തി എൻ പ്രശാന്ത് ഐഎഎസ്.

 ഗുരുതരമായ ചട്ടലംഘനങ്ങളും അനധികൃത സ്വത്തു സമ്പാദനവും ആരോപിച്ചുകൊണ്ടാണ് പ്രശാന്ത് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരിക്കുന്നത് .

മുൻപ് ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിനു കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ ആറു മാസത്തേക്ക് നീട്ടിയതിന് പിന്നാലെയാണ് പുതിയ പരാതി.

വരുമാനം മറച്ചുവെക്കുക, സ്വത്തുക്കളുടെ ഉടമസ്ഥാവകാശം തെറ്റായി റിപ്പോര്‍ട്ട് ചെയ്യുക, വാണിജ്യപരമായ താല്‍പ്പര്യങ്ങള്‍ വെളിപ്പെടുത്താതെ മറച്ച് വെക്കുക, ബാര്‍-റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരില്‍ നിന്ന് പലവിധ ബെനാമി കരാറുകള്‍ ഉണ്ടാക്കി പണം കൈപ്പറ്റുക, സര്‍ക്കാരില്‍ അസത്യം ബോധിപ്പിക്കുക എന്നിങ്ങനെ ഗുരുതരമായ വീഴ്ചകളാണ് എ ജയതിലക് നടത്തിയിട്ടുണ്ടെന്നാണ് എന്‍ പ്രശാന്തിന്റെ ആരോപണം.

ഇതിന് പുറമെ ഡോ. എ ജയതിലക് റവന്യു, എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്ത കാലയളവില്‍ ബാര്‍, റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍, നിയമപരമായ സ്ഥാവര സ്വത്ത് വിവര റിട്ടേണുകളും രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍, പാട്ടക്കരാറുകള്‍, സൊസൈറ്റി രേഖകള്‍ തമ്മിലുള്ള താരതമ്യവും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

കേരള സര്‍ക്കാരിന്റെ റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വേ വകുപ്പുകളിലെ രേഖകള്‍ തന്നെയാണ് പല ഡീലുകളുടേയും തെളിവുകള്‍ എന്നും എന്‍ പ്രശാന്ത് പറഞ്ഞു