/kalakaumudi/media/media_files/2025/12/19/nnnnnnnnn-2025-12-19-13-01-28.jpg)
കൊച്ചി: ശബരിമല സ്വർണ്ണമോഷണ കേസിൽ ശബരിമല ദേവസ്വം ബോർഡ് മുൻ കമ്മീഷണറും മുൻ പ്രസിഡന്റുമായ എൻ വാസു ജയിലിൽ തുടരും.
കട്ടിളപ്പാളിയിലെ സ്വർണം കവർച്ച ചെയ്യപ്പെട്ട കേസിൽ വാസുവിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി.
ദേവസ്വം മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു എന്നിവരുടെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിട്ടുണ്ട്.
മൂന്നുപേരുടെയും ജാമ്യ ഹർജികൾ തള്ളുന്നതായി ജസ്റ്റിസ് എ ബദറുദ്ദീനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിൽ നേരിട്ട് ബന്ധമുള്ളവരാണ് മൂന്നു പ്രതികളുമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
പ്രതികൾക്ക് ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് അന്വേഷണത്തിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുമെന്നും എസ്‌ഐടി വാദിച്ചു.
എസ്‌ഐടിയുടെ വാദം അംഗീകരിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
